പാലക്കാട് ജില്ലയിലെ സി.പി.ഐ.എം നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.
പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയ നടപടി സംഘടനാപരമായ തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനാപരമായ വീഴ്ചകളും പോരായ്മകളും പരിഹരിക്കുന്നതിനും, തിരുത്തൽ പ്രക്രിയ കൂടുതൽ ശക്തമാക്കുന്നതിനുമായാണ് വിപുലീകരിച്ച ജില്ലാ കമ്മിറ്റികൾ ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുൻ ജില്ലാ സെക്രട്ടറിക്കെതിരെ ഔദ്യോഗികമായി യാതൊരുവിധ പരാതികളും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് സി.പി.ഐ.എം കടക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നത്.
ഡിജിറ്റൽ തെളിവുകൾ സഹിതമുള്ള പരാതികൾ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

