കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് ദാരുണാന്ത്യം. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും കടവിൽ കുളിക്കാനായി ഇറങ്ങിയത്. ഇരുവരും പുഴയിലെ ശക്തമായ ഒഴുക്കിൽപെടുന്നത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
ഉടൻതന്നെ ഇവർ മുക്കം ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും, തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടികളെ കരയിലേക്ക് എത്തിക്കുകയു ചെയ്തു. ഉടൻതന്നെ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സനുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

