തൃശൂർ: മകളും പേരക്കുട്ടിയും നോക്കിനിൽക്കെ ട്രെയിൻ തട്ടി വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. മുരിങ്ങൂർ മണ്ടിക്കുന്ന് ഊട്ടോളി വീട്ടിൽ ശശിയുടെ ഭാര്യ ഗീത (57) ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദുരന്തമുണ്ടായത്. ചേർത്തലയിലുള്ള മകളെ തീവണ്ടി കയറ്റിവിടാൻ എത്തിയതായിരുന്നു ഗീത.
തുടർന്ന് മൂവരും റെയിൽവേ പാളം മുറിച്ചുകടന്നാണ് സ്റ്റേഷനിലെത്തിയത്. ഇതിനിടയിൽ ട്രാക്കിന്റെ തൊട്ടരികിലുള്ള പ്ലാറ്റ്ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ ഗീതയെ ഇടിക്കുകയായിരുന്നു.
മകൾ ശാരിയും പേരക്കുട്ടി ശ്രാവണും കൺമുന്നിൽ കണ്ടാണ് ഈ ദാരുണ സംഭവം നടന്നത്. അപകടത്തെ തുടർന്ന് സംഭവസ്ഥലത്തുണ്ടായവരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുകയും, തുടർന്ന് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

