കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി രംഗത്ത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കളിപ്പാവയായി മാറിയെന്നും കഴിഞ്ഞ ഒന്നരവർഷമായി കേന്ദ്ര സർക്കാരിന്റെ കാവലാളായാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കമ്മീഷന്റെ നിഷ്പക്ഷതയില്ലായ്മ കാരണമാണ് ബി.ജെ.പി വിജയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ ജനാധിപത്യം ലോകത്തിന് മാതൃകയായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ആ അഭിമാനം നശിപ്പിച്ചെന്നും എസ്.വൈ. ഖുറേഷി ചൂണ്ടിക്കാണിച്ചു.
ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നടിച്ചത്. നിലവിൽ ഡൽഹിയിൽ നടക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ മണ്ടൻമാരല്ലെന്നും അവരെ പ്രകോപിക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, ഡൽഹിയിൽ നടക്കുന്ന സമരങ്ങൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു. എസ്.ഐ.ആർ (SIR) വിവാദങ്ങളിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
കോടിക്കണക്കിന് വോട്ടർമാരെ നിയമവിരുദ്ധമായി നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഏകപക്ഷീയമായി ഒരംഗത്തിന് മാത്രം ഇത്തരം ഒരു തീരുമാനം എടുക്കാൻ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭൂരിപക്ഷ അഭിപ്രായത്തിനാണ് സാധുതയുള്ളതെന്നും എസ്.വൈ. ഖുറേഷി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

