മൂവാറ്റുപുഴ ∙ പിറന്ന് മണിക്കൂറുകൾ മാത്രമായെങ്കിലും ഊർജ്ജസ്വലതയോടെ ഓടിനടന്ന് ഏവരുടെയും പ്രിയങ്കരനായിരിക്കുകയാണ് ഒരു കുതിരക്കുട്ടി. പിറയ്ക്കാപ്പിള്ളി ചേന്നരത്തടം ചേന്നരയിൽ റഫീഖിന്റെ വീട്ടിലാണ് ഈ പുതിയ അതിഥിയുടെ കടന്നുവരവ്.
ഒരു വർഷം മുൻപ് തിരുവനന്തപുരത്ത് നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ‘ലിസാസ്’ എന്ന ആറുവയസ്സുകാരി കുതിരയാണ് ഇന്നലെ പുലർച്ചെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജനിച്ചയുടൻ തന്നെ എഴുന്നേറ്റ് ഓടാൻ തുടങ്ങിയ കുതിരക്കുട്ടി പ്രദേശവാസികളിലും ഏറെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.
പ്രസവത്തെ തുടർന്ന് അമ്മക്കുതിരയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മുതിര ഉൾപ്പെടെയുള്ള പ്രത്യേക പോഷകാഹാരങ്ങൾ നൽകിവരുന്നുണ്ട്. കുതിരക്കുട്ടിക്ക് ആവശ്യമായ പാലം ലഭ്യമാക്കുന്നുണ്ട്.
കഴിഞ്ഞ ഇരുപത്തിയാറു വർഷമായി കുതിരകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് റഫീഖ്. കുതിരസവാരിയിൽ മികച്ച വൈദഗ്ധ്യമുള്ള അദ്ദേഹം കഴിഞ്ഞ പതിമൂന്ന് വർഷമായി മലയാറ്റൂർ ടോളിൻസ് ഇന്റർനാഷനൽ സ്കൂളിൽ ഹോഴ്സ് റൈഡിങ് പരിശീലകനായി സേവനം അനുഷ്ഠിച്ചു വരുന്നു.
കൂടാതെ, കുതിരസവാരി അഭ്യസിക്കാൻ താൽപ്പര്യമുള്ളവർക്കായി സ്വന്തം വീട്ടിലും അദ്ദേഹം പരിശീലനം നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

