പ്രമുഖ സംവിധായകൻ റാം സംവിധാനം ചെയ്ത് യുവതാരം നിവിൻ പോളി നായകനായി എത്തിയ തമിഴ് ചലച്ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസിനും വിശേഷങ്ങൾക്കും പിന്നാലെയുള്ള പുതിയ അപ്ഡേറ്റാണിത്.
അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.
നിർമ്മാണം പൂർത്തിയായി രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ചിത്രത്തിനായില്ലെങ്കിലും മേക്കിംഗ് വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. 2024 മെയ് 15-നാണ് ചിത്രം റോട്ടർഡാം അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ചെയ്യപ്പെട്ടത്.
കൂടാതെ, റോട്ടർഡാമിലെ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ മത്സര വിഭാഗത്തിലേക്കും 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സുരേഷ് കാമാച്ചിയാണ് വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാംബരം ആണ്. പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മറ്റ് സാങ്കേതിക പ്രവർത്തകർ: ചിത്രസംയോജനം – മതി വി എസ്, വസ്ത്രാലങ്കാരം – ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ് – പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ – ഉമേഷ് ജെ കുമാർ, ആക്ഷൻ സ്റ്റണ്ട് – സിൽവ, കൊറിയോഗ്രഫി – സാൻഡി, പിആർഒ – ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

