യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ കനത്ത ആക്രമണം. നഗരത്തിലെ ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന പാലങ്ങളിലൊന്നായ നോർത്തേൺ ബ്രിഡ്ജിനാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചത്.
പാലത്തിന് മുകളിലെ ഓവർഹെഡ് വയറുകൾ പൂർണ്ണമായി തകർന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു ഈ ആക്രമണം ഉണ്ടായത്.
ആക്രമണത്തെത്തുടർന്ന് നഗരത്തിലെ ഗതാഗതം താറുമാറായിട്ടുണ്ട്. കിഴക്കൻ തീരത്തുനിന്ന് പടിഞ്ഞാറൻ തീരത്തേക്കുള്ള നോർത്തേൺ ബ്രിഡ്ജ് വഴിയുള്ള വാഹന ഗതാഗതം അധികൃതർ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയും കീവിലെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സതേൺ ബ്രിഡ്ജിന് നേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. റഷ്യയുടെ ഊർജ സംവിധാനങ്ങൾക്കു നേരെ യുക്രെയ്ൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ നടപടിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് കീവിലുണ്ടായ പുതിയ ആക്രമണങ്ങൾ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

