തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലുണ്ടായ സംഘർഷങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. താങ്കളുടെ വകുപ്പിനു കീഴിലുള്ള ഹോസ്റ്റലിൽ നിന്നുണ്ടായ ആക്രമണത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.
ജോൺ പ്രതികരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രകടനത്തിനുനേർക്കു യാതൊരു പ്രകോപനവുമില്ലാതെ ഹോസ്റ്റലിൽനിന്ന് ആക്രമണമുണ്ടാവുകയായിരുന്നു.
ഹോസ്റ്റലിനുള്ളിൽനിന്ന് ബീയർ കുപ്പികൾ പ്രകടനത്തിനു നേർക്ക് എറിഞ്ഞുവെന്നാണ് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലഹരിവസ്തുക്കളും മദ്യവും എങ്ങനെ ഹോസ്റ്റലിനുള്ളിൽ എത്തുന്നുവെന്നതടക്കം ഒട്ടേറെ കാര്യങ്ങൾ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
ആക്രമണത്തിനു നേതൃത്വം നൽകിയവരിൽ വിദ്യാർഥികളല്ലാത്തവരുമുണ്ടെന്ന ആരോപണം ശക്തമാണ്. അവർ എങ്ങനെ ഹോസ്റ്റലിനുള്ളിൽ കടന്നു എന്നതു കണ്ടെത്തേണ്ടതുണ്ട്.
പുറത്തുനിന്നുള്ളവർ ഹോസ്റ്റലിനകത്ത് അനധികൃതമായി കയറുകയും താമസിക്കുകയും ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കുമെന്നും, അങ്ങനെയുള്ളവരെ പൂർണ്ണമായും ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനോടകം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും വ്യക്തമാക്കിയ മന്ത്രി, എന്നാൽ നിലവിലെ പ്രതിഷേധം എന്തിനാണെന്നു ജനം വിലയിരുത്തട്ടെയെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

