തൃശൂർ: സംസ്ഥാന സ്കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘാടകര്‍ക്കും വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിക്കൊണ്ട് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.
സംഘാടനത്തിലെ കനത്ത പിഴവുകളെ തുടർന്ന് തൃശൂർ ജില്ലയില്‍ നടന്നിരുന്ന നീന്തല്‍ മത്സരങ്ങള്‍ താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. കായികമേളയിലെ നീന്തൽ മത്സരങ്ങൾ നടക്കുന്ന വേദിയിൽ മേൽക്കൂര പൊളിഞ്ഞു വീണ സംഭവത്തിൽ സമഗ്രമായ പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തൃശൂർ ജില്ലയിൽ നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ കായികതാരങ്ങള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കി നൽകാൻ സംഘാടകർക്ക് സാധിച്ചിരുന്നില്ല. ഭക്ഷണത്തിന്റെയും വിശ്രമത്തിന്റെയും കാര്യത്തിലും വലിയ വീഴ്ചകളാണ് ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

