തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി ആൻഡ് റിസർച്ച് സെന്ററിന്റെയും കോളജ് ഐക്യുഎസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം നടന്നു. ചടങ്ങ് കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.
കിഷോർ റാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം മേധാവി ഡോ.
രാജേഷ് കുമാർ ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സ്പൈസസ് ബോർഡ് ഔദ്യോഗിക ഭാഷ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ബിജു.ഡി.
ഷേണോയ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭരണഭാഷാ രംഗത്തെ ഹിന്ദിയുടെ സാധ്യതകൾ, ഔദ്യോഗിക ഭാഷ എന്ന നിലയിലുള്ള പ്രാധാന്യം, ദേശീയതലത്തിലുള്ള ഹിന്ദിയുടെ പ്രസക്തി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ ഐക്യുഎസി കോ-ഓർഡിനേറ്റർ പ്രൊഫ.ഡോ. വി.എസ്.ചിത്ര, കോ-ഓർഡിനേറ്റർ ഡോ.
ഗായത്രി എൻ., ഡോ.എസ്.എസ്.നീതു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ ജി.ആർ.ഹസീന, എസ്.യജത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

