പ്രമുഖ താരം സൂര്യയെ നായകനാക്കി യുവസംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രമായ ‘സീൻ’ കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തിക്കുന്നത് പ്രമുഖ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ആണ്. പ്രമുഖ വ്യവസായിയും നിർമ്മാതാവുമായ ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ചിത്രം വൻതോതിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന്റെ ഔദ്യോഗിക ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. ദീപാവലി സമ്മാനമായി നവംബർ 6-നാണ് ഈ ആക്ഷൻ കോമഡി എന്റർടൈനർ തിയറ്ററുകളിൽ എത്തുക.
സിനിമയിൽ സൂര്യയോടൊപ്പം മലയാളി താരം നസ്ലിൻ ഒരു നിർണ്ണായക വേഷത്തിൽ എത്തുമ്പോൾ, ചിത്രത്തിലെ നായികയായെത്തുന്നത് പ്രമുഖ താരം നസ്രിയ നസിം ആണ്. സഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളുടെ കീഴിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ ആണ്. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഈ ചിത്രത്തിലൂടെ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിട്ടാണ് സൂര്യ എത്തുന്നത്.
നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് പ്രശസ്ത മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്.
സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ കമ്പനിയായ സോണി മ്യൂസിക് സൗത്ത് ആണ്.
രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് ഏറെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി.
സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ.
സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ : ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

