അർജന്റീന ഫുട്ബോൾ ടീമിന്റെയും സൂപ്പർതാരം ലിയോണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായിക മന്ത്രി വി.
അബ്ദുറഹിമാനെതിരെ നിയമനടപടിക്ക് സാധ്യത. കേസിൽ അദ്ദേഹത്തെ പ്രതിചേർത്തേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. സ്പോൺസർക്ക് അനധികൃതമായ സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കാൻ മുൻ മന്ത്രി കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയതായി വിവരമുണ്ട്.
മന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് വി. അബ്ദുറഹിമാൻ നൽകിയ മൊഴി നിലവിൽ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
മൊഴികളും ലഭ്യമായ രേഖകളും പൂർണ്ണമായി വിലയിരുത്തിയ ശേഷമായിരിക്കും അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

