ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ. ഡൽഹിയിലെ ജന്തർമന്തറിലേക്ക് വിവിധ യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചാണ് പൊലീസ് തടഞ്ഞത്.
ഇതിന്റെ ഭാഗമായി ഇന്ത്യാസഖ്യത്തിന്റെ രാജ്യവ്യാപക പ്രതിഷേധ സമരങ്ങൾക്ക് ഇന്ന് തുടക്കമായിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർമന്തർ പ്രദേശത്ത് പൊലീസ് വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്.
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് പൊലീസ് തടയുകയും പിന്നീട് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തത്. ഇതിനിടെ, ഉച്ചതിരിഞ്ഞ് മുംബൈയിൽ കോക്രോച്ച് ജനാതാ പാർട്ടിയുടെ ജയിൽനിറയ്ക്കൽ സമരവും നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

