ഇറാനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്ക രംഗത്ത്. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കാനാണ് അമേരിക്കയുടെ തീരുമാനം.
അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നതാണ് ഈ നീക്കം. അതേസമയം, അമേരിക്കയുമായുള്ള ചർച്ചകൾ തങ്ങൾ പൂർണ്ണമായി അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.
നയപരമായ ചർച്ചകൾക്കുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനിടയിലാണ് ഇറാനെതിരെ അമേരിക്ക കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനിലെ റെയിൽ, ഓട്ടോമോട്ടീവ് കമ്പനികളെയും ആ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറൻ്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടാതെ, കഴിഞ്ഞ സെപ്റ്റംബറിൽ ഇറാൻ ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ എണ്ണക്കപ്പലുകളിൽ കയറ്റിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് അറിയിച്ചു. അന്താരാഷ്ട്ര ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിയൻ എണ്ണ കയറ്റുമതി നിലച്ച മട്ടിലാണ്.
മേഖലയിലെ സംഭവവികാസങ്ങൾ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

