തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും പ്രതിഷേധങ്ങൾ അരങ്ങേറാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഹോസ്റ്റൽ പരിസരത്തെ അക്രമ സംഭവങ്ങളിൽ യൂത്ത് കോൺഗ്രസും എസ്എഫ്ഐയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
ഇതിനിടെ, മന്ത്രിമാരെ തടഞ്ഞുകൊണ്ടുള്ള സമരപരിപാടികൾ തുടരാനാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ തീരുമാനം. അക്രമസാധ്യതകൾ മുൻനിർത്തി തലസ്ഥാനത്തും മറ്റ് ജില്ലകളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഒ.ജെ. ജനീഷ്ന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
കണ്ണൂരിൽ വെച്ച് കായിക മന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. തളിപ്പറമ്പിൽ കാർ തടഞ്ഞ് അക്രമം അഴിച്ചുവിട്ട
കേസിൽ നേരത്തെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂരിൽ വെച്ച് മന്ത്രിയുടെയും സന്ദീപ് വാര്യർ എം.എൽ.എയുടെയും വാഹനങ്ങൾ തടഞ്ഞ സംഭവത്തിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതികളെ ഉടൻ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നും വിവിധയിടങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

