തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് മുന്നണിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ആഭ്യന്തര പ്രതിസന്ധി രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു. മുഖ്യമന്ത്രി വിഡി സതീശൻന്റെ പ്രവർത്തന ശൈലിക്കും ഭരണരീതികൾക്കുമെതിരെ മുന്നണി കൺവീനറുടെ ഭാഗത്തുനിന്നും ഉണ്ടായ പരസ്യ വിമർശനമാണ് പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
കെപിസിസി ആസ്ഥാനത്ത് നേരിട്ടെത്തി വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമർശനം ഉന്നയിച്ച നടപടിയിൽ സതീശൻ പക്ഷത്തിന് കടുത്ത അമർഷമുണ്ട്. എം.കെ.
മുനീറിന്റെ പദവിയുടെ കാര്യത്തിൽ മുൻകൂട്ടി ധാരണയുണ്ടായിട്ടും ബോധപൂർവ്വം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ നയപരമായ തീരുമാനങ്ങളിൽ മുഖ്യമന്ത്രി വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതി കൺവീനർക്ക് പുറമെ മറ്റ് മുതിർന്ന നേതാക്കൾക്കുമുണ്ട്.
ഭരണം അധികാരത്തിലെത്തി നാലാം മാതത്തിൽത്തന്നെ മുന്നണി കൺവീനർ പരസ്യമായി രംഗത്തുവന്നത് അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി വേദികളിൽ സംസാരിക്കേണ്ട
കാര്യങ്ങൾ പരസ്യമായി ഉന്നയിച്ചത് ശരിയല്ലെന്ന സൂചന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നൽകിയിട്ടുണ്ട്.
പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകൾ നടക്കേണ്ട ചില വിഷയങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് യുഡിഎഫ് മുൻ കൺവീനർ ബെന്നി ബെഹ്നാൻ വ്യക്തമാക്കി.
തീരുമാനങ്ങളിൽ സുതാര്യതയില്ലായ്മ, കൃത്യമായ കൂടിയാലോചനകളുടെ അഭാവം, യോഗങ്ങൾ വിളിച്ചുചേർക്കുന്നതിലെ വീഴ്ച തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുന്നണി കൺവീനറുടെ ഭാഗത്തുനിന്നും ഉണ്ടായത്. മാധ്യമങ്ങൾക്ക് മുന്നിൽ വാക്കാൽ വ്യക്തമാക്കിയ ഈ കാര്യങ്ങൾ ഔദ്യോഗികമായി കത്തമുഖേന അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിക്കും.
കൺവീനർ പദവിയിൽ തുടരുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളട്ടെയെന്ന നിലപാടിലാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

