എറണാകുളം ജില്ലയിലെ പറവൂരിൽ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. നോർത്ത് പറവൂർ പെരുമ്പടന്ന മട്ടുമ്മൽ വീട്ടിൽ വിഷ്ണു (31), വടക്കേക്കര പട്ടണം വേലൻ പറമ്പിൽ വീട്ടിൽ കനീഷ് (41), പട്ടണം ആലംതുരുത്ത് മണപ്പുറത്ത് വീട്ടിൽ ഷാജി (46), മൂത്തകുന്നം മാളിയൻ കര കളത്തി പറമ്പിൽ വീട്ടിൽ റെജിൻ (30) എന്നിവരാണ് വടക്കേക്കര പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ചിറ്റാറ്റുകര അണ്ടർപാസ്സിന് സമീപം വെച്ചായിരുന്നു നാടിനെ ഞെട്ടിച്ച ഈ അതിക്രമം അരങ്ങേറിയത്. തെക്കും പുറം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിനാണ് മർദ്ദനമേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: കാറിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് പ്രജിത്ത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധവും, കാറിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത് ഇയാൾ ആണെന്നുള്ള മുൻവിരോധവുമാണ് ആക്രമണത്തിന് കാരണം.
തുടർന്ന് പ്രജിത്ത് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ മനപ്പൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ സി. ബിനു, എസ്ഐ കെ വി ജിതിൻ, എസ് സിപിഒമാരായ മിറാജ്, സിമിൻറാം, അനീഷ്, സിപിഒമാരായ ജിനു പ്രകാശ്, ജിനു മോൻ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

