പ്രേക്ഷകർ ഒന്നടക്കം ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ധൂമകേതു’വിന്റെ സ്നീക്ക് പീക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൻ വിജയമായ ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിച്ചതാണ് ഈ ചിത്രം.
സിനിമയിലെ തികച്ചും രസകരമായൊരു സംഭാഷണ രംഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സ്നീക്ക് പീക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൈം ട്രാവൽ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമയിൽ കൗതുകം ജനിപ്പിക്കുന്ന ഒട്ടനവധി മുഹൂർത്തങ്ങൾ ഉണ്ടെന്നാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്ന പ്രേക്ഷകാഭിപ്രായം.
തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയെടുക്കുന്നത്. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

