ഫോബ്സിന്റെ 2026ലെ നൂറ് ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്ത് എത്തിയതായി റിപ്പോർട്ട്. 112.7 ബില്യൻ ഡോളർ അതായത് ഏകദേശം 10.78 ലക്ഷം കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 86.3 ബില്യൻ ഡോളർ അതായത് 8.31 ലക്ഷം കോടി രൂപ ആസ്തിയോടെയാണ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു സിമന്റ്, ജെഎസ്ഡബ്ല്യു പെയിന്റ് എന്നിവയുടെ മാതൃസ്ഥാപനമായ ഒ.പി.
ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ഇവരുടെ ആസ്തി 39.8 ബില്യൻ ഡോളർ അഥവാ 3.83 ലക്ഷം കോടി രൂപയാണ്.
ആഴ്സലർ മിത്തൽ മേധാവി ലക്ഷ്മി മിത്തൽ നാലാം സ്ഥാനത്തും, ടെലികോം കമ്പനിയായ ഭാരതി എയർടെലിന്റെ മേധാവി സുനിൽ മിത്തലും കുടുംബവും 32.9 ബില്യൻ ഡോളർ ആസ്തിയോടെ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. മലായളികളുടെ സാന്നിധ്യം ഫോബ്സ് പുറത്തുവിട്ട
അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും മുന്നിലുള്ളത് 24-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ്. 9.2 ബില്യൻ ഡോളർ അതായത് 88,614 കോടി രൂപയാണ് ഇവരുടെ ആസ്തി.
വ്യക്തികളിൽ ഒന്നാമതെത്തിയത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആണ്.
പട്ടികയിൽ 47-ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 5.75 ബില്യൻ ഡോളർ അഥവാ 55,400 കോടി രൂപയാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ മൂന്നാം സ്ഥാനത്ത്.
5.4 ബില്യൻ ഡോളർ അഥവാ 52,000 കോടി രൂപ ആസ്തിയോടെ അദ്ദേഹം പട്ടികയിൽ 52-ാം സ്ഥാനത്താണുള്ളത്. കൂടാതെ, ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4.1 ബില്യൻ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൻ), ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി.
മേനോൻ (3.8 ബില്യൻ), കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (3.55 ബില്യൻ) എന്നിവരും ഈ കോടീശ്വര പട്ടികയിൽ ഇടംപിടിച്ച മറ്റ് പ്രമുഖ മലയാളികളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

