പ്രമുഖ അന്താരാഷ്ട്ര നറുക്കെടുപ്പ് പ്ലാറ്റ്ഫോമായ എമിറേറ്റ്സ് ഡ്രോയുടെ റാപിഡ് ഗെയിംസിൽ ചരിത്രപരമായ വിജയം. ഒരൊറ്റ പ്ലേയിലൂടെ ഒരു ഭാഗ്യശാലിക്ക് ലഭിച്ചത് 250,000 ഡോളർ ആണ്.
റാപിഡ് ഗെയിംസിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ഫലം തത്സമയം അറിയാൻ സാധിക്കുന്നു എന്നതാണ് ഈ ഗെയിമിന്റെ പ്രധാന പ്രത്യേകത.
പുതിയ ഗോൾഡ് ബൊണാൻസ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സമ്മാന പദ്ധതിയും എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 100 ഗ്രാം സ്വർണ്ണം പത്ത് വിജയികൾക്കായി വീതിച്ചു നൽകും. മെഗാ7, ഈസി6, വൈൽഡ്5, ഫാസ്റ്റ്5 എന്നീ ഗെയിമുകളുടെ ഓരോ ടിക്കറ്റുകൾ വീതം ഒരുമിച്ച് വാങ്ങുന്നവർക്കാണ് ഈ ഗോൾഡ് ബൊണാൻസയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
ഈ കോംബോ പാക്കേജ് വെറും 39 ഡോളറിന് സ്വന്തമാക്കാവുന്നതാണ്. ആരംഭം മുതൽ ഇതുവരെ സമ്മാനത്തുകയായി 93 മില്യൺ ഡോളർ ആണ് എമിറേറ്റ്സ് ഡ്രോ വിതരണം ചെയ്തിട്ടുള്ളത്.
ലോകമെമ്പാടുമുള്ള 1.5 ദശലക്ഷം ആളുകളെയാണ് കമ്പനി ഇതുവരെ വിജയികളാക്കിയത്. ഈ ഓരോ വിജയത്തിന് പിന്നിലും പ്രതിസന്ധികളെ തരണം ചെയ്തതിന്റെയും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുത്തതിന്റെയും ഓരോ ജീവിത കഥകളുണ്ട്.
കാലങ്ങളായി നിലനിൽക്കുന്ന നറുക്കെടുപ്പ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് റാപിഡ് ഗെയിംസ്. ടിക്കറ്റുകൾ എടുത്ത ശേഷം ഫലത്തിനായി കാത്തിരിക്കുന്ന പതിവ് രീതിക്ക് ഇവിടെ മാറ്റം വരുന്നു.
റാൻഡം നമ്പർ ജനറേറ്റർ സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയം ഫലം പ്രഖ്യാപിക്കുന്നതിനാൽ ഈ ഗെയിം പൂർണ്ണമായും സുതാര്യവും വിശ്വസനീയവുമാണ്. വേഗതയും സുതാര്യതയും ഒരേസമയം ഉറപ്പുനൽകുന്ന റാപിഡ് ഗെയിമിലൂടെ ആർക്കും ഇപ്പോൾ ഭാഗ്യപരീക്ഷണം നടത്താവുന്നതാണ്.
ഓഫർ അവസാനിക്കുന്നതിന് മുൻപ് ഗോൾഡ് ബൊണാൻസ ബണ്ടിൽ ലഭ്യമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

