കണ്ണൂരിൽ കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷ് നേരെ ഉണ്ടായ കയ്യേറ്റത്തിൽ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. ഡി.വൈ.എഫ്.ഐ-സി.പി.ഐ.എം പ്രവർത്തകർ നടത്തിയ ഈ അതിക്രമം യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.എം നേതൃത്വത്തിന്റെ പൂര്‍ണ്ണ അറിവോടെയും സമ്മതത്തോടെയുമാണ് മന്ത്രിക്ക് നേരെ ഈ അക്രമം അഴിച്ചുവിട്ടത്. ഇതിനു പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഈ ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച സി.പി.ഐ.എം-ഡിവൈഎഫ്.ഐ നേതാക്കളെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ഒ ജെ ജനീഷിനെതിരായ സിപിഐഎം ആക്രമണം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

