പ്രധാനപ്പെട്ട ജലപാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ മുന്നോട്ടുവെച്ചതിന് പിന്നാലെ ഔദ്യോഗിക മറുപടിയുമായി അമേരിക്ക രംഗത്ത്.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ ലഭിച്ചതായി ഇറാൻ സർക്കാർ വക്താവ് ഫത്തേമെ മൊഹജെറാനി വ്യക്തമാക്കി. മധ്യസ്ഥരായ ഖത്തറിന്റെ ഇടപെടലിലൂടെയാണ് അമേരിക്ക തങ്ങളുടെ മറുപടി ഇറാൻ ഭരണകൂടത്തിന് കൈമാറിയിട്ടുള്ളത്.
എങ്കിലും, അമേരിക്ക നൽകിയ മറുപടിയിലെ ഉള്ളടക്കം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗികമായ വ്യക്തത വന്നിട്ടില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ, അമേരിക്കയുടെ പുതിയ നിർദ്ദേശങ്ങൾ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന് മുമ്പാകെ അവതരിപ്പിച്ചു.
ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കുകയാണെങ്കിൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുനൽകാം എന്നായിരുന്നു മുൻപ് ഇറാൻ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

