തലസ്ഥാന നഗരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് വേളി – കഠിനംകുളം സോളർ ബോട്ട് സർവീസ് ഔദ്യോഗികമായി നിലവിൽ വന്നു. തിരുവനന്തപുരം വേളി ടൂറിസം വില്ലേജിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി ജോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് പുതിയ ജലഗതാഗത സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര, മനോഹരമായ കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ദിവസേന രണ്ട് സർവീസുകൾ നടത്താൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, പ്രവർത്തനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു സർവീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ (സിയാൽ) നിന്നും വാടകയ്ക്കടുത്ത സോളർ ബോട്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്.
ഒരേസമയം 24 യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഈ ബോട്ട് സർവീസിന്റെ പ്രവർത്തന സമയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

