ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ നിരയായ പിക്സൽ 11 പ്രോയിലെ (Pixel 11 Pro) ഹൈലൈറ്റ് ഫീച്ചറുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. വലിയ പ്രതീക്ഷകളോടെ അവതരിപ്പിച്ച ഈ ഫീച്ചർ നിലവിൽ പരിമിതമായ സേവനങ്ങൾ മാത്രമാണ് നൽകുന്നത്.
നിലവിൽ ജെമിനിയുമായി സംസാരിക്കുമ്പോഴോ അല്ലെങ്കിൽ പ്രിയപ്പെട്ട കോൺടാക്റ്റുകളിൽ നിന്ന് കോളുകൾ വരുമ്പോഴോ മാത്രമാണ് ഇതിലെ ലൈറ്റ് പ്രവർത്തിക്കുന്നത്.
എന്നാൽ, ഈ വർഷം ഡിസംബറിലെ ആൻഡ്രോയിഡ് 17 പിക്സൽ ഫീച്ചർ ഡ്രോപ്പിലൂടെ ഇതിലേക്ക് പുതിയൊരു സൗകര്യം കൂടി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 17 ക്യു.പി.ആർ2 ബീറ്റ 6.1 (Android 17 QPR2 Beta 6.1) പതിപ്പിൽ “Messages from favorites” എന്ന പുതിയ നോട്ടിഫിക്കേഷൻ സപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ഫീച്ചർ സജീവമാക്കുന്നതിലൂടെ പ്രിയപ്പെട്ട കോൺടാക്റ്റുകളിൽ നിന്ന് സന്ദേശങ്ങൾ വരുമ്പോൾ ഹൈലൈറ്റ് പ്രകാശിക്കും.
കൂടാതെ ഓരോ കോൺടാക്റ്റിനും പ്രത്യേകമായി ലൈറ്റ് കളർ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഗൂഗിൾ മെസേജുകളിലാണ് ഈ പുതിയ അപ്ഡേറ്റ് നിലവിൽ ലഭ്യമാകുന്നത്.
പുതിയ സന്ദേശം ലഭിക്കുമ്പോൾ ഹൈലൈറ്റ് രണ്ടുതവണ പ്രകാശിക്കും. വാട്സാപ്പ് (WhatsApp) സന്ദേശങ്ങൾക്കും ഭാവിയിൽ ഈ പിന്തുണ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആൻഡ്രോയിഡ് 17 ക്യു.പി.ആർ2 പതിപ്പ് ഔദ്യോഗികമായി ഡിസംബർ ആദ്യവാരത്തോടെ പുറത്തിറങ്ങും. അതുവരെ പിക്സൽ 11 പ്രോ ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചറിനായി കാത്തിരിക്കേണ്ടി വരും.
എന്നാൽ ഇതിനായി കാത്തിരിക്കാൻ താല്പര്യമില്ലാത്തവർക്ക് മൂന്നാം കക്ഷി ആപ്പായ ഹൈലൈറ്റ് സ്റ്റുഡിയോ (HiLight Studio) ഉപയോഗിച്ച് എല്ലാ ആപ്പുകളിലെയും നോട്ടിഫിക്കേഷനുകൾക്കായി ഈ ഫീച്ചർ ക്രമീകരിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

