കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്യു പ്രവർത്തകർ ആക്രമിച്ചുവെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (SIT) ഉടൻ രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി മന്ത്രിയുടെ ഗൺമാന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ഫെബ്രുവരി 25നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കൂടാതെ സംഭവസ്ഥലത്ത് നേരിട്ടെത്തിയും തെളിവെടുപ്പ് നടത്തി.
കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴികളും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പെടെ അഞ്ച് പേരാണ് നിലവിൽ ഈ കേസിലെ പ്രതികൾ.
പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയോ രാഷ്ട്രീയ സമ്മർദ്ദമോ നടന്നിട്ടുണ്ടോ എന്ന കാര്യവും എസ്ഐടി ഗൗരവമായി പരിശോധിക്കുന്നുണ്ട്. അന്ന് സ്പീക്കറായിരുന്ന എ എൻ ഷംസീറിനെ കണ്ട
ശേഷമാണ് കഴുത്തിന് വേദനയുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണാ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കേസിന്റെ അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

