കൊല്ലം ജില്ലയിലെ പത്തനാപുരത്ത് വീടിന് തീപിടിച്ച് വലിയ നാശനഷ്ടം. പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചതിനെ തുടർന്ന് വീട് മുഴുവനായി കത്തിനശിക്കുകയായിരുന്നു.
മഞ്ചള്ളൂർ തിരുവോണത്തിൽ മോഹൻ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് അപകടത്തിൽ പൂർണ്ണമായി നശിച്ചത്. രാത്രി 7 മണിയോടെയായിരുന്നു ഈ അപകടം ഉണ്ടായത്.
റോഡ് നിർമ്മാണ ജോലികൾക്കായി എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വീടായിരുന്നു ഇത്. കാർപോർച്ചിൽ കന്നാസുകളിൽ ഡീസൽ സൂക്ഷിച്ചിരുന്നതാണ് തീഗോളം ആളിപ്പടരാനും വലിയ അപകടത്തിലേക്ക് നയിക്കാനും കാരണമായത്.
ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന കോന്നി സ്വദേശി അനിൽ കുമാർ തലനാരിഴയ്ക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സ്കൂട്ടറിന് തീപിടിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തേക്ക് ഓടിക്കൂടിയിരുന്നുവെങ്കിലും തീ ആളിപ്പടർന്നതിനാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.
വീടിന്റെ ഗേറ്റിന്റെ ഭാഗത്തടക്കം തീ പടർന്നുപിടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയാണുണ്ടായത്.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തീയണയ്ക്കൽ ശ്രമങ്ങൾ തുടരുകയാണ്. സ്കൂട്ടറിന് തീപിടിക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

