മാറുന്ന ലോകസാഹചര്യങ്ങൾക്കനുസരിച്ച് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയും സ്ഥിരം സമിതിയും അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്ന് ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്നാണ് പ്രധാന ആവശ്യം.
കൂടാതെ, പലസ്തീന് പൂർണ്ണ യു.എൻ അംഗത്വം നൽകണമെന്നും ഈ മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ഏകപക്ഷീയ താരിഫുകൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ ധാരണയായിട്ടുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മേൽ അധിക തീരുവ പ്രഖ്യാപിക്കുമെന്ന അമേരിക്കയുടെ നിലപാട് നിലനിൽക്കുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പകരമായി ക്രൂഡ് ഓയിൽ നൽകാൻ തയ്യാറാണെന്നാണ് യു.എസിന്റെ പക്ഷം.
യു.എസിന്റെ പങ്കാളി രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ അധിക താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ തങ്ങളുടെ കടുത്ത അതൃപ്തി ഇതിനോടകം അറിയിച്ചിട്ടുണ്ട്. മാർക്കോ റൂബിയോയുമായി എസ്.
ജയശങ്കർ നടത്തിയ ഉന്നതതല ചർച്ചയിൽ ഈ അധിക താരിഫ് നീക്കം അംഗീകരിക്കാനാവില്ലെന്ന കശനിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാൽ, ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ ഈ വിഷയം ചൂണ്ടിക്കാണിച്ച ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച് വൈകാതെ തന്നെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും ഡോണൾഡ് ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

