പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമം. 33കാരി കൃഷ്ണസുധയ്ക്കും അമ്മ ഓമനയ്ക്കുമാണ് വെട്ടേറ്റത്.
സംശയ രോഗത്തെ തുടർന്നുള്ള കുടുംബ വഴക്കിന് ഒടുവിലാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്. സംഭവത്തിന് ശേഷം പ്രതി ദീപു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
വെട്ടേറ്റ ഓമനയുടെ നില ഗുരുതരമാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്.
ഭർത്താവിനോട് പിണങ്ങി മക്കളോടൊപ്പം വീട് വീട്ടിറങ്ങിയ സ്ത്രീയെ അവരുടെ വീട്ടിലെത്തി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യയുടെ അമ്മയുടെ നില ഗുരുതരമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

