ഡെവലപ്പര്‍മാര്‍ നിര്‍വചിച്ച പരിധികള്‍ക്കുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഏജന്റ്സിനെ നിയന്ത്രിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ സോഫ്റ്റ്വെയര് ഫ്രെയിംവര്‍ക്ക് ഓപ്പണ്‍ ഏജന്റ് സേഫ്റ്റി പ്ലാറ്റ്ഫോം എന്‍വിഡിയ പുറത്തിറക്കി. ഈ പ്ലാറ്റ്ഫോമില്‍ പ്രധാനമായും ഓപ്പണ്‍ ഷെല്‍, സെന്‍ട്രി എന്നീ രണ്ട് സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ ഓപ്പണ്‍ ഷെല്‍ എഐ ഏജന്റിന്റെ കഴിവുകളും ഡാറ്റയിലേക്കുള്ള ആക്സസും നിയന്ത്രിക്കുമ്പോള്‍, സെന്‍ട്രി എന്ന സംവിധാനം ഏജന്റിന്റെ ഓരോ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. സമീപകാലത്ത് ചില എഐ മോഡലുകള്‍ സാന്‍ഡ്ബോക്സ് നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുകടന്ന് നേരിട്ട് ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുകയും, തുടര്‍ന്ന് ഹഗിങ് ഫേസില്‍ സുരക്ഷാ ലംഘനം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സമാനമായ സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ തങ്ങളുടെ പുതിയ സുരക്ഷാ സംവിധാനത്തിന് സാധിക്കുമെന്നാണ് എന്‍വിഡിയ കമ്പനിയുടെ അവകാശവാദം. എഐ ഏജന്റുകള്‍ കൂടുതല്‍ സ്വതന്ത്രമായി വിവിധ ചുമതലകള്‍ സ്വയം നിര്‍വഹിക്കാന്‍ ശേഷിയുള്ളവരായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ സുരക്ഷാ പ്ലാറ്റ്ഫോമിന്റെ കടന്നുവരവ്.
സാങ്കേതികവിദ്യയുടെ ഈ വളര്‍ച്ച സുരക്ഷ, കര്‍ശന നിയന്ത്രണം, ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ വ്യാപകമായി ഉയര്‍ത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷികള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അതിനൊത്ത ശക്തമായ സുരക്ഷാ കവചങ്ങളും അനിവാര്യമാണെന്നാണ് എന്‍വിഡിയയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

