ശബരിമലയിലെ മണ്ഡലകാല കടകളുടെ ഇ-ടെൻഡർ നടപടികളിൽ അട്ടിമറി നടന്നതായി ദേവസ്വം വിജിലൻസിന്റെ നിർണായക കണ്ടെത്തൽ. ടെൻഡർ രഹസ്യങ്ങൾ ചോർത്തി ചില ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
മണ്ഡലകാലത്ത് കച്ചവട സ്ഥാപനങ്ങൾ അനുവദിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചയിച്ചിരുന്ന ഇ-ലേല നടപടികളാണ് നേരത്തെ റദ്ദാക്കിയത്.
110 കടകളുടെ ലേല വിവരങ്ങൾ ചോർന്നതായി വ്യക്തമായതിനെ തുടർന്നായിരുന്നു നടപടി. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യസ്വഭാവം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ട
സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ലേലം നിർത്തിവെക്കാൻ തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊഴികൾ വിജിലൻസ് സംഘം ഉടൻ രേഖപ്പെടുത്തും. അതേസമയം, റദ്ദാക്കിയ കടകളുടെ ലേലം ഈ ആഴ്ച തന്നെ വീണ്ടും നടത്താനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

