ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങളുടെ ഭാഗമായി, ഗൂഗിൾ ജെമിനി പ്രോ (Google Gemini Pro) സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നവർ പരമ്പരാഗത ജെമിനി ജെംസിൽ നിന്ന് ജെമിനി നോട്ട്ബുക്കിലേക്ക് (Gemini Notebook) കൂടുതൽ താല്പര്യം കാണിച്ചുതുടങ്ങി. ആവർത്തിച്ചുള്ള ജോലികൾ കൃത്യമായി നിർവഹിക്കുന്നതിലും വിവരശേഖരണത്തിലും ജെമിനി ജെംസുകൾ വരുത്തുന്ന പരിമിതികളാണ് ഉപയോക്താക്കളെ പുതിയ സംവിധാനത്തിലേക്ക് വഴിമാറാൻ പ്രേരിപ്പിച്ചത്.
നേരത്തെ നോട്ട്ബുക്ക്എൽഎം (NotebookLM) എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനം, ജെമിനിയുടെ യൂസർ ഇന്റർഫേസിലേക്ക് ഗൂഗിൾ സംയോജിപ്പിച്ചിരുന്നു. കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും ആവർത്തിച്ചുള്ള ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിലും ജെമിനി ജെംസിനേക്കാൾ മികച്ച പ്രകടനമാണ് ജെമിനി നോട്ട്ബുക്ക് കാഴ്ചവെക്കുന്നത്.
ജെംസുകൾ പലപ്പോഴും അനാവശ്യമായ ഇന്റർനെറ്റ് വിവരങ്ങളെ ആശ്രയിക്കുകയും തെറ്റായ ഡാറ്റ നൽകുകയും ചെയ്യുമ്പോൾ, നോട്ട്ബുക്കുകൾ നൽകിയിരിക്കുന്ന ഡാറ്റാ ബാങ്കിന്റെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ ശ്രദ്ധിക്കുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ഗൂഗിൾ ഡ്രൈവ് (Google Drive), ഗൂഗിൾ ഷീറ്റുകൾ, ഡോക്യുമെന്റുകൾ എന്നിവ നോട്ട്ബുക്കുമായി ബന്ധിപ്പിക്കാൻ സാധിക്കും.
ഇത് വഴി തത്സമയ വിവരങ്ങൾ ശേഖരിക്കാനും കൃത്യമായ സമയത്ത് ഡാറ്റ വീണ്ടെടുക്കാനും എളുപ്പമാfവുന്നു. ഫ്രീലാൻസർമാർക്കും വിവിധ ജോലികൾ ഒരേസമയം ചെയ്യുന്നവർക്കും ഈ സംവിധാനം ഏറെ സഹായകരമാണ്.
സോഷ്യൽ മീഡിയ സ്ക്രിപ്റ്റുകൾ തയ്യാറാക്കാനും, വരവ്-ചെലവ് കണക്കുകൾ ട്രാക്ക് ചെയ്യാനും, ഡാറ്റകൾ എക്സൽ ടേബിളുകളാക്കി മാറ്റാനും ഇതിലൂടെ സാധിക്കുന്നു. വിവരങ്ങൾ ശേഖരിക്കുമ്പോൾ കൃത്യമായ ഡേറ്റയും സമയവും രേഖപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിലും, പരമ്പരാഗത എഐ ടൂളുകളെ അപേക്ഷിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ‘ഹാല്ലുസിനേഷൻ’ പ്രശ്നം ജെമിനി നോട്ട്ബുക്കിൽ വളരെ കുറവാണ്.
പണം മുടക്കി ഉപയോഗിക്കുന്ന ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ പൂർണ്ണാർത്ഥത്തിൽ പ്രയോജനപ്പെടുത്താൻ ജെമിനി നോട്ട്ബുക്ക് ഉപയോക്താക്കളെ ഏറെ സഹായിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

