കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ കൈപ്പള്ളിയിൽ വച്ച് യുവതിയെ തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. കല്ലമ്പലം സ്വദേശിയായ റെജി (42) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ലിസി നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലും ചികിത്സയിലുമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ഹോം നഴ്സായി ജോലിക്ക് പോകുന്നത് റെജി എതിർത്തിരുന്നു. ഇതേതുടർന്നുണ്ടായ കടുത്ത വാക്കുതർക്കമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പെയിന്റിങ് തൊഴിലാളിയായ റെജി, ലിസിയുടെ ദേഹത്തേക്ക് തിന്നർ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

