ഡല്‍ഹി: ഗ്യാനേഷ് കുമാറിനെതിരെയുള്ള സിജെപി (കോക്റോച്ച് ജനത പാര്‍ട്ടി) സമരത്തില്‍ താന്‍ നേരിട്ട് പങ്കാളിയാകില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകൻ സോനം വാങ്ചുക് വ്യക്തമാക്കി. എങ്കിലും ഈ സമരത്തിന് തന്റെ പൂര്‍ണ്ണമായ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
സമരത്തിന്റെ തുടക്കകാലത്ത് സിജെപിക്ക് താന്‍ പിന്തുണ നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എല്ലാ വിഷയങ്ങളിലും എപ്പോഴും സമരത്തിനിറങ്ങാന്‍ തനിക്ക് സാധിക്കില്ലെന്നും ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ അവര്‍ക്ക് പൂര്‍ണ്ണ പ്രാപ്തിയുണ്ട് എന്നും സോനം വാങ്ചുക് മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബര്‍ രണ്ട് മുതല്‍ ഈ വിഷയത്തില്‍ കോക്റോച്ച് ജനത പാര്‍ട്ടി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരികയാണ്. ഒക്ടോബര്‍ രണ്ടിന് മുംബൈയിലാണ് സിജെപിയുടെ ആദ്യ പ്രതിഷേധം നിശ്ചയിച്ചിരിക്കുന്നത്.
മുംബൈയിലെ പ്രക്ഷോഭത്തിന് ശേഷം വരും ദിവസങ്ങളില്‍ പ്രതിഷേധം രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഗാന്ധി ജയന്തി ദിനത്തിലാണ് സമരത്തിന് തുടക്കമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

