പ്രമുഖ താരം രവി തേജയെ നായകനാക്കി സംവിധായകൻ ശിവ നിർവാണ ഒരുക്കിയ പുതിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയ്ക്ക് പിന്നാലെ കളക്ഷനിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നു. ആഗോളതലത്തിൽ 300 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിയത്.
തിയേറ്റർ പ്രദർശനം വിജയകരമായി തുടരുന്നതിനിടയിലും, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഡിജിറ്റൽ രംഗത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമായ ‘ഇരുമുടി’ നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതു മുതൽ വലിയ ചർച്ചയായിരുന്നു. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച് ശക്തമായ ആത്മീയ അവതാരത്തിലാണ് ചിത്രത്തിൽ രവി തേജ പ്രത്യക്ഷപ്പെടുന്നത്.
ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തിനിൽക്കുന്ന താരത്തിന്റെ രൂപം ഒരച്ഛൻ-മകൾ ബന്ധത്തിന്റെ വൈകാരികതയാണ് വ്യക്തമാക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ രവി തേജ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
“ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും” അദ്ദേഹം കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം പുതിയ യാത്ര ആരംഭിക്കുന്നതിൽ ആവേശഭരിതനാണ് എന്നും താരം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് രവി തേജ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അച്ഛൻ-മകൾ ബന്ധത്തിന്റെ ആഴം പറയുന്ന ഈ ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ ആണ് നായികയായി എത്തുന്നത്.
രവി തേജയുടെ മകളായി ബേബി നക്ഷത്രയും വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ശിവ നിർവാണയാണ്. നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൈത്രി മൂവി മേക്കേഴ്സ് ആണ് ബാനർ.
സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

