കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായവർ കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നും സാക്ഷ്യപത്രങ്ങൾ ഏറ്റുവാങ്ങി.
“സ്നേഹത്തിന്റെ നൂലില്‍ കോര്‍ത്ത് സമൂഹത്തെ അമൃതാനന്ദമയി പരിപാലിക്കുകയാണെന്ന്” അമിത് ഷാ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരം ഗോവ മുൻ ഗവർണർ പി.എസ്.
ശ്രീധരൻപിള്ള ഏറ്റുവാങ്ങി. കൂടാതെ, അസമിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃതാനന്ദമയി മഠം അനുവദിച്ച രണ്ട് കോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി ഡോ.
രനോജ് പെഗുവിന് കൈമാറി. വിവിധ മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനമായ നാളെ നടക്കുന്ന സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

