റാന്നി ∙ ചരിത്രപ്രസിദ്ധമായ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ ചടങ്ങുകൾക്ക് തുടക്കമാവുന്നു. ഒക്ടോബർ 9 മുതൽ 18 വരെയാണ് ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ അംബായാഗം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ യാഗത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്കായി യാഗ വേദിയിലേക്ക് ആവശ്യമായ ധ്വജം, ദീപം, ദേവീ വിഗ്രഹം എന്നിവയും മറ്റ് പൂജാദ്രവ്യങ്ങളും എത്തിക്കുന്നതോടെ ഉത്സവച്ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും. നവരാത്രി നാളുകളിൽ ഭക്തജനങ്ങൾക്ക് പ്രാർത്ഥനയ്ക്കും വഴിപാടുകൾക്കുമായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

