കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്രനും പുതിയ ഭരണസമിതിക്കും ആശംസകൾ നേർന്ന് നടൻ ജോയ് മാത്യു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ജോയ് മാത്യുവിന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും, അക്കാദമി ചെയർമാനായി രവീന്ദ്രനെയും ചെയർപേഴ്സണായി നടി പ്രിയങ്കയെയും സർക്കാർ തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചില പരിഹാസങ്ങൾ ഉയർന്നു വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും പരിഹാസങ്ങൾക്കും മറുപടിയായാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
പദവികൾ തനിക്ക് പ്രശ്നമല്ലെന്ന് വ്യക്തമാക്കിയ ജോയ് മാത്യു തന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ പറയുന്ന രീതിയിലാണ് പങ്കുവെച്ചത്: “ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എൻ്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവപാർട്ടി അടിമകൾ -വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്.
സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് ‘ ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല.
രവീന്ദ്രനും ടീമിനും ആശംസകൾ”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

