കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വരുന്ന ജനകീയ സംവാദ പരിപാടിയായ ‘കുട്ട്യോളും കലക്ടറും’ രണ്ടാം പതിപ്പ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. രാജ്യാന്തര ആംഗ്യഭാഷാദിനത്തിന്റെ ഭാഗമായി കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂൾ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർഥികളാണ് ഈ വേദിയിൽ അതിഥികളായി പങ്കെടുത്തത്.
വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി ജില്ലാ കലക്ടര്‍ നേരിട്ട് സംവദിക്കുന്നതാണ് ഈ പദ്ധതിയുടെ രീതി. ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ (ഇന്റർപ്രെറ്റർ) സഹായത്തോടുകൂടി കുട്ടികൾ കലക്ടറുമായി ആശയവിനിമയം നടത്തി.
വളരെ ഊഷ്മളമായ അന്തരീക്ഷത്തിൽ നടന്ന ചർച്ചയിൽ വിദ്യാർഥികൾ തങ്ങളുടെ ആശങ്കകളും വിവിധ അഭിപ്രായങ്ങളും ജില്ലാ കലക്ടറുമായി തുറന്നു പങ്കുവെച്ചു. തുടർന്ന് കുട്ടികൾക്ക് കലക്ടർ പുസ്തകങ്ങൾ സമ്മാനമായി നൽകി.
ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം ഇന്റേണുകളുടെ സജീവ സഹകരണത്തോടെയാണ് ഈ പരിപാടി വിജയകരമായി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിൽ പുതിയതായി ആരംഭിക്കുന്ന “സൈൻ അപ്പ്” ക്യാംപെയ്ന്റെ ഔദ്യോഗിക തുടക്കവും കുറിച്ചു.
ചടങ്ങിൽ കലക്ടർ എം.എസ് മാധവിക്കുട്ടി ലോഗോ പ്രകാശനം നിർവഹിച്ചു. പൊതുജനങ്ങളെ ആംഗ്യഭാഷ പരിചയപ്പെടുത്തുന്നതിന് ആവശ്യമായ ഹ്രസ്വ വിഡിയോകളും ബോധവൽക്കരണ സന്ദേശങ്ങളുമാണ് ഈ ക്യാംപെയ്ന്റെ പ്രധാന ഉള്ളടക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

