പത്തനംതിട്ട ജില്ലയിലെ ഗ്രാമീണ മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ കെഎസ്ആർടിസി സർവീസിന് തുടക്കമായി.
കടമ്മനിട്ടയിൽ നിന്നും നാരങ്ങാനം ആലുങ്കൽ പഞ്ചായത്ത് ഓഫീസ് വഴി ആദ്യമായാണ് കോഴഞ്ചേരിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നത്. അഡ്വ.
അബിൻ വർക്കി എംഎൽഎ അനുവദിച്ച പുതിയ ബസിന് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ആലുങ്കൽ ജംഗ്ഷനിൽ നടന്ന സ്വീകരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.
മനോജ് കുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ആർ.
രമേശ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ് അഞ്ചാനി, മോളി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, ശ്രീകാന്ത് കളരിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജയ്മോൻ കാക്കനാട്, സുജ വർഗീസ്, ഗ്രേസമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.
കൂടാതെ റെജി തോമസ്, അന്നമ്മ ഫിലിപ്പ്, ബിനു കുമാർ, ശ്രീധരൻ നായർ, സണ്ണി വി.സി., ജോൺ ഫിലിപ്പോസ്, മനോജ് ഡേവിഡ് മാടപ്പള്ളിൽ, ബിജു കൈതവന, കോശി മണ്ണിൽ, റോയ് പൂവത്തൂർ, സ്നേഹ എം. നായർ, സന്തോഷ് കുമാർ, ജിതേഷ്, തോമസ് വേക്കൽ, ബാബു ചിന്നൂസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

