കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ വരുന്ന 27ന് അരങ്ങേറാനിരിക്കുന്ന ഇന്ത്യ – വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
മത്സരത്തിനായുള്ള മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ വഴി ഔദ്യോഗിക വിൽപന ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകം തന്നെ പൂർണ്ണമായി വിറ്റുപോയിരുന്നു. എന്നാൽ, ടിക്കറ്റ് സ്വന്തമാക്കിയ ചില വ്യക്തികൾ ഇത് പലമടങ്ങ് ഉയർന്ന വില ഈടാക്കി മറിച്ചുവിൽപ്പന നടത്താൻ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം നടത്തുന്നതായി അസോസിയേഷന്റെ ശ്രദ്ധയിൽപെട്ടു.
ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ നേരിട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി സമർപ്പിച്ചത്. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

