ഗുരുവായൂരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി രണ്ട് പേർ പോലീസ് പിടിയിലായി. 400 ഗ്രാം ഹാഷിഷ് ഓയിൽ, 40 ഗ്രാം ചരസ്, 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് ഇതരരിൽ നിന്നും പിടിച്ചെടുത്തത്.
ചാവക്കാട് പേരകം പൊന്നാരശ്ശേരി സ്വദേശികളായ അഭിഷേക്, മുഹമ്മദ് ഷഹ്സാദ് എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറേ നടയിലെ കാനറ ബാങ്കിന് എതിർവശത്തുള്ള പാർക്കിംഗ് ഏരിയയ്ക്ക് സമീപത്തുനിന്നുമാണ് കഞ്ചാവുമായി ഇവർ ആദ്യം പിടിയിലാകുന്നത്.
തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവരിൽ നിന്ന് 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയായ അഭിഷേകിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി.
വീടിനുള്ളിലെ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ച നിലയിൽ 400 ഗ്രാം ഹാഷിഷ് ഓയിൽ, 40 ഗ്രാം ചരസ്, 1.33 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. ഇതിനുപുറമേ ഒ.സി.ബി.
റോളിങ് പേപ്പറുകൾ, ഡിജിറ്റൽ തൂക്കുയന്ത്രം, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച ചെറിയ കുപ്പികൾ എന്നിവയും പോലീസ് ഇവിടെനിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

