മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിലായി. കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ.റാഷിക്ക് (58) ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്.
ഈ മാസം 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയെ കാറില്‍ കയറ്റി കൊയിലാണ്ടിയിലെ ലോഡ്ജില്‍ എത്തിച്ചാണ് പ്രതി പീഡനത്തിനിരയാക്കിയത്.
യുവതിയുടെ പരാതിയിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതി കോഴിക്കോട് ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫിസര്‍ ബിബിന്ലാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുനരാരംഭിച്ചത്.
ചേവായൂര്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ രഘീഷ്, എസ്സിപിഒമാരായ സിന്‍ജിത്, വിജീഷ്, പ്രശോഭ്, സിപിഒമാരായ വിജിനേഷ്, വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

