സ്മാർട്ട് വാച്ച് പ്രേമികൾക്കായി ആകര്‍ഷകമായ വിലക്കിഴിറുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. വിപണിയിൽ മികച്ച സ്വീകാര്യത നേടിയ പിക്സൽ വാച്ച് 4 (Pixel Watch 4) ന്റെ 45mm എൽ.ടി.ഇ (LTE) മോഡലാണ് നിലവിൽ റെക്കോർഡ് വിലക്കുറവിൽ ലഭ്യമായിരിക്കുന്നത്.
500 ഡോളർ വിപണി വിലയുള്ള ഈ സ്മാർട്ട് വാച്ച്, 24 ശതമാനം വലിയ വിലക്കിഴിവിൽ 380 ഡോളറിന് സ്വന്തമാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ലഭിച്ചിരിക്കുന്ന മികച്ച അവസരമാണിത്.
പ്രധാന സവിശേഷതകൾ: അലൂമിനിയം കേസിങ്, മികച്ച ദൃശ്യാനുഭവം നൽകുന്ന അമോലെഡ് (AMOLED) ഡിസ്പ്ലേ എന്നിവയാണ് ഈ ഉപകരണത്തിന്റെ പ്രധാന ആകർഷണങ്ങൾ. സ്നാപ്ഡ്രാഗൺ ഡബ്ല്യു.2 ജെൻ 5 (Snapdragon W2 Gen 5) ചിപ്പ് കരുത്ത് പകരുന്ന വാച്ചിൽ 2 ജി.ബി റാമും 32 ജി.ബി സ്റ്റോറേജും ഉൾപ്പെടുത്തിയിരിക്കുന്നു.
മികച്ച ബാറ്ററി ബാക്ക് അപ്പും ആരോഗ്യ-ഫിറ്റ്നസ് നിരീക്ഷണത്തിനുള്ള അത്യാധുനിക ഫീച്ചറുകളും ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
സെല്ലുലാർ സേവനം ലഭ്യമാക്കിയിട്ടുള്ളതിനാൽ ഫോൺ കൂടെയില്ലെങ്കിലും എൽ.ടി.ഇ കണക്റ്റിവിറ്റി ഉപയോഗിച്ച് ബന്ധപ്പെടാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

