അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നും തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നു നൽകില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ മൊഹ്സെൻ റെസായി ആണ് ഈ നിർണായക പ്രഖ്യാപനം നടത്തിയതത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വ്യവസ്ഥകൾ ഇറാൻ അന്തിമരൂപത്തിലാക്കി ഖത്തറിനും പാകിസ്താനും കൈമാറിയിട്ടുണ്ട്.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഉണ്ടായ സായുധ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം സംഭവിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് യാദവ് ആണ് കൊല്ലപ്പെട്ടതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിന് ഇരയായ കപ്പലിൽ 20 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

