വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്ത്. രജിസ്റ്റർ ചെയ്ത ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ യാതൊരു കാരണവശാലും ചില്ലറ വിൽപന നടത്തരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും ഡ്രഗ്സ് കൺട്രോളർ ജനറൽ ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്.
സാധാരണയായി കാണുന്ന പനിക്കും വിവിധ അണുബാധകൾക്കും രോഗികൾ സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. മരുന്നുകളുടെ ഇത്തരത്തിലുള്ള അശാസ്ത്രീയമായ അമിതോപയോഗം ഭാവിയിൽ ഗുരുതരവും വിട്ടുമാറാത്തതുമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ നൽകുന്ന മുന്നറിയിപ്പ്.
പ്രത്യേകിച്ച് വൃക്കസംബന്ധമായ അസുഖങ്ങളുള്ളവർ യാതൊരു കാരണവശാലും ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ ഉപയോഗിക്കരുത്. ഉപയോഗിക്കുന്നതിന് മുൻപ് ഇക്കാര്യം രോഗികൾ ഡോക്ടറെ കൃത്യമായി അറിയിച്ചിരിക്കണം.
ഫാർമസിസ്റ്റുകൾ ഒരിക്കലും കടകളിൽ വെച്ച് സ്വയംചികിത്സയോ അനധികൃത മരുന്ന് പ്രയോഗമോ പ്രോത്സാഹിപ്പിക്കരുതെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

