അർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളിൽ നടപടിയുമായി ജിഎസ്ടി വകുപ്പ് രംഗത്ത്.
നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട കമ്പനിക്ക് നികുതിക്കും പലിശയ്ക്കും പുറമെ വലിയ തുക പിഴയും ചുമത്തിയിട്ടുണ്ട്.
ആകെ 56.32 കോടി രൂപയാണ് കമ്പനി സർക്കാരിലേക്ക് അടക്കേണ്ടത് എന്ന് ജിഎസ്ടി വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ തുകയുടെ കണക്കുകൾ ജിഎസ്ടി വകുപ്പ് താഴെ പറയുന്ന രീതിയിലാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്: നികുതി ഇനത്തിൽ 25.78 കോടി രൂപയും, പലിശയായി 4.76 കോടി രൂപയും, നികുതി വെട്ടിപ്പ് നടത്തിയതിന് 100 ശതമാനം പിഴയായി 25.78 കോടി രൂപയും ഉൾപ്പെടെയാണ് ആകെ 56.32 കോടി രൂപ അടക്കേണ്ടി വരുന്നത്.
ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായി ആർബിസിക്ക് ഔദ്യോഗിക നോട്ടീസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ജിഎസ്ടി വകുപ്പ് അധികൃതർ. സെപ്റ്റംബർ 21 വരെയുള്ള തീയതി കണക്കാക്കിയാണ് നിലവിൽ പലിശയും പിഴയും കൃത്യമായി നിർണയിച്ചിട്ടുള്ളത്.
സാമ്പത്തിക വിവരങ്ങളും നികുതി സംബന്ധമായ കാര്യങ്ങളും അധികാരികളിൽ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ കർശന പിഴ ഈടാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നേരത്തെ സർക്കാരിന് ശക്തമായ ശുപാർശ നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

