ചെന്നൈ: പ്രമുഖ നടി **രാധ** തന്റെ സഹോദരിയായ നടി **അംബികയ്ക്കും** സഹോദരന് **അര്‍ജുനും** എതിരെ ഗുരുതരമായ തട്ടിപ്പ് പരാതിയുമായി രംഗത്ത്. ഒപ്പിട്ടു സൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ മോഷ്ടിച്ച് **46 കോടി രൂപ** തട്ടിയെന്നാണ് **രാധ** ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരിക്കുന്നത്.
ചെന്നൈ പോരൂരിലുള്ള **’എആര്‍എസ് ഗാര്ഡന്’** എന്ന തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന ചെക്കുകളാണ് മോഷണം പോയത്. സ്റ്റുഡിയോയുടെ ബില്ലുകള്‍, നികുതികള്‍, പൂന്തോട്ട
പരിപാലന ചെലവുകള്‍ എന്നിവയ്ക്കായി ഒപ്പിട്ട് വെച്ചിരുന്ന മുന്‍കാല ചെക്കുകളാണ് ഇതെന്നും, താൻ സ്ഥലത്തില്ലാത്ത സമയത്ത് **അംബികയും** **അര്‍ജുനും** ചേര്‍ന്ന് ഇവ കൈക്കലാക്കുകയായിരുന്നുവെന്നുമാണ് **രാധ** പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ വ്യക്തമാക്കുന്നത്. സ്റ്റുഡിയോയുടെ പേര് മാറ്റിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പുതിയ ചെക്ക് ബുക്ക് വാങ്ങിയിരുന്നെങ്കിലും പഴയ ചെക്കുകള്‍ അവിടെ സൂക്ഷിച്ചിരുന്നു.
ഈ പഴയ ചെക്ക് ബുക്കില്‍ നിന്നും അഞ്ച് ചെക്കുകള്‍ പണമാക്കാന്‍ **അംബിക** ബാങ്കില്‍ എത്തിയതായി ഒരു ഇമെയില്‍ സന്ദേശം ലഭിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് **രാധ** പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

