മൂവാറ്റുപുഴയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഉണക്ക ജാതിപത്രി മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി വീട്ടിൽ രമേശൻ (55) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ – വാളകം മനക്കപീടിക ഭാഗത്തുള്ള ഒരു വീട്ടിൽ ഉണക്കാനായി സൂക്ഷിച്ചിരുന്ന 50 കിലോയോളം വരുന്ന ജാതിപത്രിയാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. ഈ മാസം 16-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ, മുൻപ് കാപ്പ പ്രകാരം നാടുകടത്തപ്പെട്ടയാളാണെന്നും പൊലീസ് വ്യക്തമാക്കി. സമാന സ്വഭാവമുള്ള മറ്റ് കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും, സംഭവത്തിൽ മറ്റ് സഹായികൾ ഉണ്ടോയെന്നുമുള്ള കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ മോഷണ പരമ്പരകൾ തടയുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ പ്രത്യേക നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, സിഐ എം.എസ്. ഫൈസൽ, എസ്ഐമാരായ പി.സി.
ജയകുമാർ, എം.എ. സക്കീർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

