അയോധ്യ സംഭാവന കൊള്ള കേസിൽ അന്വേഷണം അന്തിമഘട്ടത്തിൽ. കേസിന്റെ ആദ്യ കുറ്റപത്രം വരുന്ന വെള്ളിയാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
ആദ്യ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തെ നിയമപരമായ കാലാവധി വരുന്ന സെപ്റ്റംബർ 25-ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. കുറ്റപത്രം വൈകിയാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ചുമത്തപ്പെട്ട തട്ടിപ്പുകേസിൽ ഇതുവരെ ആകെ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഐ.ജി.പി കിരൺ എസ് നേതൃത്വം നൽകുന്ന നാലംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ നിർണായകമായ ഈ അന്വേഷണ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

