ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദൻറെ ഉണ്ണി മുകുന്ദൻ ഫിലിംസ്സും തമ്മിലുള്ള പുതിയ സഹകരണം പ്രഖ്യാപിച്ചു. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ചുകൊണ്ട് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടക്കുകയാണ്.
‘മാർക്കോ’യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളിലൊന്നായ പനോരമ സ്റ്റുഡിയോസ്, ‘ഓംകാര’, ‘സ്പെഷ്യൽ 26’, ‘പ്യാർ കഹാനി’ തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

